Integrated Residential PLUS TWO Course

സ്റ്റാർട്ടിൽ നിന്നും സ്നേഹാശംസകൾ !

താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ START അടുത്തകാലത്ത് വന്നിട്ടുള്ള വിദേശ പഠനം, ജോലി എന്ന പുതിയ ആവശ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകാൻ ശ്രമിക്കുന്നതോടൊപ്പം നമ്മുടെ നാട്ടിലെ മികച്ച യൂണിവേഴ്‌സിറ്റികളിലേക്കും, പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും (IITs, IIMS, NITs etc.) പ്രവേശനം ലഭിക്കുന്നതിനും നമ്മുടെ കുട്ടികളെ കാലോചിതമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെ റെസിഡൻഷ്യൽ പ്ലസ് ടു കോഴ്‌സ് ആരംഭിക്കുകയാണ്.

ഉന്നത മികവോടെ നാട്ടിലോ വിദേശത്തോ ജീവിതം കരുപ്പിടിപ്പിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അന്തരാഷ്ട്ര നിലവാരത്തോടെ പഠിക്കുവാനും അവരുടെ ഭാവിജീവിതം ശോഭനമാക്കുവാനും, പ്ലസ്‌ടു പഠനത്തോടൊപ്പം ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ ബി 2 ഗ്രേഡ് പരീക്ഷ കൂടി പാസാകാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. ഈ ഭാഷകൾ സംസാരിക്കുന്ന വിദേശികളായ അദ്ധ്യാപകരുടെയും ക്ലാസുകൾ ഉണ്ടായിരിക്കും.

പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഈ വിവരം അറിയിക്കുകയും ഈ കോഴ്സിലേക്ക് സമർത്ഥരായ കുട്ടികളെ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുമല്ലോ.

കോഴ്സിന്‍റെ വിശദവിവരങ്ങൾ അടങ്ങിയ ബ്രോഷർ pdf അറ്റാച്ച് ചെയ്തിട്ടുണ്ട്.

സ്നേഹപൂർവ്വം,

Fr Dr Subin Kizhakkeveettil
Director START