
കോഴിക്കോട്: കോട്ടൂളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റ് തോമസ് അക്കാദമി ഫോർ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെ (START) ഇരുപതാമത് വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും സമുചിതമായി ആഘോഷിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2:30-ന് അക്കാദമി കാമ്പസിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
താമരശ്ശേരി രൂപത ബിഷപ്പും സ്റ്റാർട്ട് (START) പാട്രണുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അക്കാദമി ഡയറക്ടർ റവ. ഡോ. സുബിൻ കിഴക്കേവീട്ടിൽ സ്വാഗതം ആശംസിച്ചു. അക്കാദമിക് മികവിനൊപ്പം വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും സ്ഥാപനം നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. 2025–26 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശനവും ചടങ്ങിൽ നടന്നു.
വിശ്വാസം, അറിവ്, സേവനം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഉത്തരവാദിത്തമുള്ള വ്യക്തികളായി വളരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ തന്റെ മുഖ്യപ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. ലക്ഷ്യങ്ങൾ പിന്തുടരുമ്പോൾ മൂല്യങ്ങളിൽ അധിഷ്ഠിതമായ ജീവിതം നയിക്കാൻ മോൺ. ജോയ്‌സ് വയലിൽ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥികളായ നിർമ്മൽ ബെന്നറ്റ്, ഫ്രാൻസിസ് ആന്റണി , അന്ന ചെറിയാൻ, ഷിൻസി ഷിജു, ആൽബിൻ ജോസഫ്, തങ്ങളുടെ പഠനാനുഭവങ്ങളും ആത്മീയ വളർച്ചയും ചടങ്ങിൽ പങ്കുവെച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി 'സ്റ്റാർട്ട് എക്സലൻസ് അവാർഡ്' വിതരണവും, 'മാർ പോൾ ചിറ്റിലപ്പിള്ളി മെമ്മോറിയൽ അവാർഡ്' ലോഞ്ചും നടന്നു. തുടർന്ന് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ബിഷപ്പ് വിതരണം ചെയ്തു. വിദ്യാർത്ഥി പ്രതിനിധി ഐറിൻ മരിയ എലിസബത്ത് നന്ദി പറഞ്ഞു. ബിഷപ്പിന്റെ ആശീർവാദത്തോടും സ്നേഹവിരുന്നോടും കൂടി ചടങ്ങുകൾ സമാപിച്ചു